ഉച്ചഭക്ഷണപദ്ധതി -


   പകര്‍പ്പ് പ്രധാനാധ്യാപകരുടെ അറിവിലേക്കായി അയക്കുന്നു.  ഉച്ചഭക്ഷണപദ്ധതി യില്‍ ഉള്‍പ്പെട്ട എല്ലാ കുട്ടികളും (പ്രീ പ്രൈമറിഉള്‍പ്പെടെ) ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തേണ്ടതാണ്. ആധാര്‍ എന്‍റോള്‍ ചെയ്യാത്ത കുട്ടികള്‍ക്ക് 20/08/17, 27/08/17, 28/08/17 എന്നീ ദിവസങ്ങളില്‍ അക്ഷയകേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്  ഉച്ചഭക്ഷണപദ്ധതി യില്‍ ഉള്‍പ്പെട്ട എല്ലാ കുട്ടികളും ആധാര്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പ്വരുത്തി  ഈ കാര്യം 29/08/17ന് 5 മണിക്ക് മുന്‍പായി നിര്‍ബന്ധമായും ഓഫീസില്‍ അറിയിക്കേണ്ടതാണ്. 
എഇഒ

അടിയന്തിരം - ദേശിയ സമ്പാദ്യ പദ്ധതി- സംമ്പന്ധിച്ച്


സ്വാതന്ത്ര ദിനത്തില്‍ സ്കൂളുകളില്‍ മില്‍മ പേഡ വിതരണം ചെയ്യുന്നത് സംമ്പന്ധിച്ച്
വളരെ അടിയന്തിരം- അധികമായി ആവശ്യമുള്ള രണ്ടാം വാള്യം പാഠപുസ്തകങ്ങളുടെ കണക്ക്


                                       DOWNLOAD PROFORMA- LP SECTION
                                                                PROFORMA- UP SECTION    
                                                                PROFORMA -HS SECTION
പുറത്തെഴുത്ത് നം.സി/6436/16, തീയ്യതി.7/8/2017: പകര്‍പ്പ് അറിവിലേക്കും തുടര്‍നടപടികള്‍ക്കുമായി നല്‍കുന്നു.
2017-18 വര്‍ഷത്തേക്ക് ആവശ്യമായ ഒന്നാം വാള്യം പാഠപുസ്തകങ്ങളുടെ എണ്ണം മുന്‍പ് ഇന്‍ഡന്റ് ചെയ്ത്തിനെ അപേക്ഷിച്ച്  ഇപ്പോള്‍ ആറാം അദ്ധ്യയനദിനത്തിലെ കുട്ടികളുടെ എണ്ണം അനുസരിച്ച് അധികമായി വേണ്ടുന്ന രണ്ടാം വാള്യം പാഠപുസ്തകങ്ങളുടെ എണ്ണം നിര്‍ദ്ദിഷ്ട പ്രഫോര്‍മയില്‍പൂരിപ്പിച്ച് 8/8/17 ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മുന്‍പായി ഉപജില്ലാവിദ്യാഭ്യാസ ഓഫീസില്‍സമര്‍പ്പിക്കേണ്ടതാണ്. ആയത് ക്രോഡീകരിച്ച് അന്നുതന്നെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിനാല്‍ ഈ ഓഫീസിലേക്ക് വൈകി സമര്‍പ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോകുമെന്ന വിവരം പ്രത്യേകം  ഓര്‍മ്മിപ്പിക്കുന്നു.
              ഒപ്പ്/-
   ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍
       തലശ്ശേരി നോര്‍ത്ത്


സ്കോളര്‍ഷിപ്പ് 2017-18        2017-18 വര്‍ഷത്തെ മുസ്ലീം /നാടാര്‍ /ആംഗ്ലോ ഇന്‍ഡ്യന്‍ / മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ള പെണ്‍കുട്ടികള്‍ക്കള്ള സ്കോളര്‍ഷിപ്പ് / എല്‍എസ്എസ്/യുഎസ്എസ് /നാഷണല്‍സ്കോളര്‍ഷിപ്പ്  എന്നിവയ്ക്ക് അര്‍ഹരായവരുടെ പേര് വിവരങ്ങള്‍ 30-07-2017ന് മുമ്പായി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. 


എഇഒ

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച്

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച്                            ഒപ്പ്/-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
          തലശ്ശേരി നോർത്ത്

Construction work detailsസ്കൂളുകളില്‍ നടക്കുന്ന വിവിധ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികളെ കുറിച്ച് താഴെ ചേര്‍ക്കുന്ന പ്രൊഫോര്‍മയില്‍ അടിയന്തിരമായി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.

എഇഒ

   

Endt: No.E/2956/17

       
 Sir,

                The last date for applying OEC Prematric assistance  is extended to July 15th24-06-2017-ലെ അറിയിപ്പുകൾ- വളരെ പ്രധാനപ്പെട്ടത് (2017-'18 വർഷത്തെ തസ്തിക നിർണ്ണയം തുടങ്ങിയവ)

     24-06-2017-ലെ അറിയിപ്പുകൾ- 
(വളരെ പ്രധാനപ്പെട്ടത്)

 No:B-3507/17:-
 
1.  2017-'18 വർഷത്തെ തസ്തിക നിർണ്ണയം:-


     2017-'18 വർഷത്തെ തസ്തിക നിർണ്ണയ അപേക്ഷകൾ എല്ലാ അനുബന്ധ രേഖകളോടുംകൂടി 2017 ജൂൺ 30-)൦ തിയ്യതിക്കുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .  


തസ്തികനിർണ്ണയം 2017-'18 അപേക്ഷ - ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടുന്ന രേഖകൾ -ഡൗൺലോഡ് 
ഡൗൺലോഡ് സർക്കുലർ
ഡൗൺലോഡ്  മാതൃക ഫോറം (യു.ഐ.ഡി. ലഭിക്കാത്ത കുട്ടികളെ സംബന്ധിച്ച സത്യപ്രസ്താവന)


C-Section:-

2. വിദ്യാർത്ഥികളെ കൊണ്ട് പോകുന്ന വാഹനങ്ങളുടെ നിബന്ധനകൾ - ഡൗൺലോഡ് ലെറ്റർ 

3. പരീക്ഷാഭവൻ - ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനത്തിനുള്ള പരീക്ഷ - ഡിസംബർ 2017 -                           ഡൗൺലോഡ് ലെറ്റർ       
 കൂടുതൽ വിവരങ്ങൾക്ക്-   (click here) www.keralapareekshabhavan.in 

4. സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി - ക്ലെയിം അനുവദിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ - ഡൗൺലോഡ് സർക്കുലർ 

5. 2017-18 വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ക്ലബ് അസോസിയേഷൻ തെരെഞ്ഞെടുപ്പ് - ഡൗൺലോഡ് ലെറ്റർ 
   (Attention  - Club Activities Co-Ordinator, Thalassery North Ednl. Sub District)

6)   9,10 ക്ലാസ്സുകളിലെ പാഠപുസ്തക വില ട്രഷറിയിൽ ഒടുക്കുന്നത് - ഡൗൺലോഡ് ലെറ്റർ 

                           ഒപ്പ്/-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
              തലശ്ശേരി നോർത്ത്
c- section
24/6/2017
പാഠപുസ്തകവിതരണം , ഗൂഗിൾ മാപ്പിങ്ങ് 

1.  പാഠപുസ്തകവിതരണം:

ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സ്റ്റോക്ക്(24/06/2017) ഉള്ള  പാഠപുസ്തകങ്ങളുടെ പട്ടിക ചുവടെ കൊടുത്തത്  ഡൗൺലോഡ് ചെയ്തു നോക്കി ആയതിൽ നിന്നും സ്കൂളിന് ആവശ്യമുള്ള പുസ്തകങ്ങൾ പ്രധാനാദ്ധ്യാപകർ ഒന്നാം വാള്യം ഇൻഡന്റിന്റെ പ്രിന്റൗട്ടും രസീതിയും  സമർപ്പിച്ച് കൈപ്പറ്റേണ്ടതാണ്.

 
ന്നാം ക്ലാസ്സിലേയും രണ്ടാം ക്ലാസ്സിലേയും വർക്ക് ബുക്കുകൾ ( THE WORLD AROUND US ) ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിയിട്ടുണ്ട് . ആയത് കൈപ്പറ്റുവാൻ ബാക്കിയുള്ള പ്രധാനാദ്ധ്യാപകർ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉടൻ കൈപ്പറ്റേണ്ടതും എത്രയും പെട്ടെന്ന് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടതുമാണ്.
 സ്കൂളുകളിൽ ബാക്കി വന്ന 2017-'18 - 1 -)o വാള്യം പാഠപുസ്തകങ്ങൾ  23/ 06/ 2017 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുൻപായി ചുവടെ കൊടുത്ത മാതൃകയിലുള്ള (ആരോഹണ ക്രമത്തിലുള്ളത്) പട്ടികയിൽ പുസ്തകങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തിയത് സഹിതം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.  

             സ്കൂളിന്റെ പേര് :
ക്രമ 
നം.
പുസ്തകത്തിന്റെ പേര്
സ്റ്റാൻഡേർഡ് 
ബാക്കി വന്ന
പാഠപുസ്തകങ്ങളുടെ 
എണ്ണം 
1.

1

2

1

3

1

4

2

5

2

6

3

7

3

8

3

9

4


                                                                    
                                                                     SIGNATURE OF HM & SEAL    
********************************************************************************************************************************(2)      ഗൂഗിൾ മാപ്പിങ്ങ് : ( 23-06-2017-നുള്ളിൽ ചെയ്തിരിക്കണം )
        
         ചുവടെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഡൗൺലോഡ് ചെയ്ത് print     എടുക്കാവുന്നതാണ് . click here. 
   (Attention - HM Forum secretary - Please give necessary directions to all HMs. to ensure the mapping is fully completed  in detail )
         എല്ലാ പ്രധാനാദ്ധ്യാപകരും  അതാത് സ്കൂളിന്റെ ജി - മെയിൽ തുറന്ന് നിങ്ങളുടെ കമ്പ്യൂട്ടർ മൗസിന്റെ കഴ്സർ ( ഏറോ മാർക്ക് ) സ്‌ക്രീനിൽ മുകളിൽ വലതുവശത്ത് വെള്ള നിറത്തിലുള്ള ചെറിയ ഒൻപത് ചതുരങ്ങളടങ്ങിയ ചിന്ഹത്തിൽ ക്ലിക്ക് ചെയ്ത്‌ വരുന്ന വിൻഡോയിൽ 'Maps ' എന്ന എഴുത്തോടുകൂടിയ ചിന്ഹത്തിൽ ക്ലിക്ക് ചെയ്താൽ ഗൂഗിൾ മാപ്‌സ് ഭൂപടം വരും. പ്രസ്തുത മാപ്പിൽ  ഇടത് വശത്തു മുകളിലായുള്ള സെർച്ച് കോളത്തിൽ സ്കൂളിന്റെ പേര് ടൈപ്പ് ചെയ്ത് തൊട്ട് വലതു വശത്തു കാണുന്ന സെർച്ച് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത്   (ഗൂഗിൾ മാപ്പിൽ ചുവന്ന പിൻ മാർക്കിനോടൊപ്പം സ്കൂളിന്റെ പേര് വരുന്നത് കാണാം )ചുവടെ കൊടുത്ത കാര്യങ്ങൾ പരിശോധിച്ചുറപ്പുവരുത്തേണ്ടതാണ്.

1.  മേൽപറഞ്ഞ വിധം സ്കൂളിനെ കണ്ടെത്തിയാൽ സ്‌ക്രീനിന്റെ ഇടത് വശത്തു നീല ബോക്സിൽ സ്കൂളിന്റെ പേരുണ്ടാകും . അതിനു താഴെവെള്ള നിറത്തിലുള്ള ബോക്സിൽ മുൻപ് നിങ്ങൾ കൊടുത്തിട്ടുള്ള വിവരങ്ങൾ - യഥാക്രമം സ്കൂളിന്റെ പേര് ,സ്കൂളിന്റെ അഡ്രസ് , ഫോൺ നമ്പർ , പ്രവൃത്തി സമയങ്ങൾ എന്നിവയും ചുവടെ suggest an edit , add a photo എന്നീ ഓപ്ഷനുകളും കാണാം . അതിൽ തിരുത്ത് ആവശ്യമാണെങ്കിൽ , അതായത് --
എ)   സ്കൂളിന്റെ പേര് സ്കൂൾ സീലിലുള്ള അതേ പോലെ പൂർണ്ണരൂപത്തിലും ക്യാപിറ്റൽ ലെറ്ററിലും അല്ല ചേർത്തിട്ടുള്ളതെങ്കിൽ ,  
ബി)  മേൽവിലാസം ചുവടെ കൊടുത്തിട്ടുള്ള ഉദാഹരണം പോലെ പൂർണ രൂപത്തിലല്ലെങ്കിൽ --

              (     ഉദാ :   NEAR  AYYAPPA MADAM , ARANGETTUPARAMBA , CHONADAM - VAADIYILPEEDIKA ROAD, ERANHOLI - 670107 , THALASSERY , KANNUR DISTRICT , KERALA .),

സി)    ടെലഫോൺ നമ്പർ ( സ്കൂളിന് ലാൻഡ് ഫോൺ ഉണ്ടെങ്കിൽ അതിന്റെ നമ്പർ , അല്ലെങ്കിൽ HM -ന്റെ മൊബൈൽ നമ്പർ ) തെറ്റാണെങ്കിൽ,
 ഡി)    സ്കൂളിന്റെ പ്രവൃത്തി സമയം കൊടുത്തിരിക്കുന്നത് തെറ്റാണെങ്കിൽ ,
ഇ)       മേല്പറഞ്ഞവയൊന്നും ചേർത്തിട്ടില്ലെങ്കിൽ ---

 'suggest an edit' ക്ലിക്ക് ചെയ്ത് വരുന്ന വിൻഡോയിൽ അതാത് കാര്യങ്ങൾക്കു നേരെ ക്ലിക്ക് ച്ചെയ്യുമ്പോൾ വരുന്ന ബോക്സിൽ നിലവിലുള്ള തെറ്റായ വിവരങ്ങൾ നീക്കം ചെയ്ത് ശരിയായ വിവരങ്ങൾ ടൈപ്പ് ചെയ്തതിന് ശേഷം ചുവടെയുള്ള 'Submit' -ൽ 
ക്ലിക്ക് ചെയ്യേണ്ടതാണ് .

അതിനുശേഷം 'add a photo'  -യിൽ ക്ലിക്ക് ചെയ്ത് വരുന്ന വിൻഡോയിൽ കാണുന്ന 'Choose photos to upload' എന്ന് കാണുന്ന ബോക്സിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ കമ്പ്യൂട്ടറിൽ സേവ് ചെയ്ത് വച്ചിരിക്കുന്ന സ്കൂളിന്റെ ഫോട്ടോകൾ  അപ്‌ലോഡ് ചെയ്ത് ചുവടെ ഇടത് വശത്തു താഴെ കാണുന്ന സെലക്ട് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ് .
*** ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ് .
* ഒന്നിലധികം ഫോട്ടോകൾ ( മുൻ വശത്തു  നിന്നുള്ളതും കോണിൽ നിന്നുള്ളതുമാകാം - അതായത് 2 എണ്ണം)
* ഫോട്ടോ സ്കൂൾ തുറന്നിരിക്കുന്ന സമയത്തുള്ളതും സ്കൂളിന്റെ വ്യക്തമായി കാണാവുന്ന വിധത്തിൽ നെയിം ബോർഡ്  ഉൾപെട്ടതുമായിരിക്കണം .

* ഫോട്ടോ സ്കൂളിന് മുൻവശത്തുള്ള റോഡിൽ നിന്നുള്ളതോ അല്ലെങ്കിൽ സ്കൂൾ ഗേറ്റിനു സമീപത്തു നിന്നുള്ളതോ ആയിരിക്കുന്നത് അഭികാമ്യമാണ് .

                      ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ 
       തലശ്ശേരി നോർത്ത് 

Minority Prematric scholarship 2017-18


        2017-18 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗംകുട്ടിള്‍ക്കായുള്ള  സ്കോളര്‍ഷിപ്പ്  അപേക്ഷകള്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി www.scholarship.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. നിര്‍ദ്ദേശങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്


ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍. 

ടെക്സ്റ്റ് ബുക്ക് - II വാള്യം ഇൻഡൻറ് ചെയ്യാൻ വിട്ടുപോയത് സംബന്ധിച്ച്

c- section
22-06-2017

അറിയിപ്പ് 
ടെക്സ്റ്റ് ബുക്ക് - II വാള്യം :-മുൻപ് ഒന്നാം വാള്യം പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്തപ്പോൾ ഏതെങ്കിലും ഇനം  ഇൻഡൻറ് ചെയ്യാൻ വിട്ടുപോയതോ അല്ലെങ്കിൽ   ഇൻഡന്റ് കൊടുത്തതിൽ പിശക് വന്നുപോയതോ ആയ സ്കൂളുകൾ വെബ്സൈറ്റ് അൺലോക്ക് ചെയ്തുകൊടുക്കുന്നതിലേക്കായി  സ്കൂളിന്റെ പേര് , കോഡ് നമ്പർ , സൊസൈറ്റിയുടെ പേര്  എന്നിവ  ഇന്ന് ( 22-06-2017) വൈകുന്നേരം 4 മണിക്ക് മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ് .

                   ഒപ്പ് /-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
   തലശ്ശേരി നോർത്ത് 

Noonmeal- Purchase of Vegitables